എസ്.എസ്.കെ കൊല്ലം ജില്ലയില്‍ ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്കുളള ഇന്റർവ്യൂ 2026 സെപ്തംബര്‍ 15 -ന് രാവിലെ 10.00 മണി മുതൽ എസ്.എസ്.കെ കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ടി തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുളള അധ്യാപകര്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് തന്നെ അസല്‍ സര്‍ട്ടിഫിക്കേറ്റും ആയതിന്റെ പകര്‍പ്പുകളും സഹിതം ജില്ലാ പ്രോജക്ട് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.